Latest NewsKerala

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം

വാരാപ്പുഴ ; ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം. ആദ്യ മൊഴിയിൽ ശ്രീജിത്തും സഹോദരനുമാണ് മർദിച്ചതെന്ന് പറയുന്നു. എന്നാൽ ശ്രീജിത്ത് നിരപരാധിയാണെന്ന് പിന്നീട പറഞ്ഞു.

എന്നാൽ ഇയാളുടെ പുതിയ വെളിപ്പെടുത്തൽ തെറ്റെന്ന് പോലീസ്. പ്രതി ശ്രീജിത്ത് തന്നെ. വിനീഷിന്റെ മൊഴിയെടുപ്പ് ശ്രീജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു  എന്നും പോലീസ്.

ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ർ​ദ്ദി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.പോ​ലീ​സി​ന് ആ​ളു​മാ​റി​യ​താ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നു നേരത്തെ വി​നീ​ഷ് പ​റ​ഞ്ഞിരുന്നു.

വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു വാ​സു​ദേ​വ​ൻ തൂങ്ങി മരിച്ച സം​ഭ​വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യിലിരിക്കെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​റു​കു​ട​ൽ പൊ​ട്ടി ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണു മ​ര​ണ കാ​ര​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നു. കൂടാതെ ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നു ശ്രീ​ജി​ത്തി​ന്‍റെ അ​മ്മയും ആ​രോ​പി​ച്ചി​രു​ന്നു.

Also read ;സഹോദരന്റെ കുഞ്ഞിനെ കഴുത്തറുത്ത് സിമന്റ് ചാക്കിലാക്കി സ്ത്രീ, കാരണം ഞെട്ടിക്കുന്നത്

 

Tags

Post Your Comments


Back to top button
Close
Close