Latest NewsNewsIndia

വൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ

വഡോദര: റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിൽ നിന്നും വൻ സെക്സ് റാക്കറ്റ് സംഘത്തിലെ മൂന്ന് പേർ പിടിയിൽ. അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ലക്ഷ്‌മി ഹിന്ദു ലോഡ്‌ജിൽ നടത്തിയ റെയ്‌ഡിലാണ് സംഘത്തിന്റെ മാനേജരും സന്ദർശകനായ നൂർ അൻസാരി എന്ന യുവാവും കൂടെയുണ്ടായിരുന്ന പെണ്കുട്ടിയുമാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ താൻ വെസ്റ്റ് ബംഗാൾ സ്വദേശിയാണെന്നും തുണികൾ വിൽക്കാനായാണ് നഗരത്തിലെത്തിയതെന്നും യുവാവ് വ്യക്തമാക്കി.

Read Also: മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ദേശീയ അവാർഡ് ; പ്രതികരണവുമായി ഫ​ഹ​ദ് ഫാ​സി​ൽ

യുവതി കൊൽക്കൊത്ത സ്വദേശിയാണ്. ഒരു കസ്റ്റമറിൽ നിന്നും 400 രൂപയാണ് ഈടാക്കിയിരുന്നതെന്നും ഇതിൽ 100 രൂപ തനിക്ക് നൽകുമായിരുന്നുവെന്നും യുവതി പറയുകയുണ്ടായി. മാനേജരിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും യുവതിയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button