Latest NewsKeralaNews

തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍: തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തൃശൂര്‍ പ്രൊവിന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയുമായ അനഘയാണ് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സഹ വിദ്യാര്‍ത്ഥികളുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ നിന്നും വ്യക്തമാണ്.

സുഹൃത്തിന്റെ പീഡനം വീട്ടുകാരെ അറിയിച്ചതോടെയാണ് സഹ വിദ്യാര്‍ത്ഥികള്‍ അനഘയെ മാനസികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചത്. സുഹൃത്തിന്റെ കാമുകന്‍ സംഘം ചേര്‍ന്ന് എത്തി പലപ്പോഴും അനഘയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഇക്കാര്യം അനഘ വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു.

also read: യു.എ.ഇയില്‍ മലയാളി നഴ്‌സ്‌ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

തുടര്‍ന്ന് മാനസിക പീഡനം അതി രൂക്ഷമായതോടെ ഇനി കോളേജിലേക്ക് പോകില്ലെന്ന് അനഘ അനുജത്തിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ വിദ്യാര്‍ത്ഥികളുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെടുത്തു.

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button