Latest NewsNewsGulf

കൊലയ്ക്കു ശേഷം രക്ഷപ്പെട്ട കൊലപാതകി 14 വര്‍ഷത്തിനു ശേഷം ദുബായില്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത്

ദുബായ് : കൊലയ്ക്കു ശേഷം രക്ഷപ്പെട്ട കൊലപാതകി 14 വര്‍ഷത്തിനു ശേഷം ദുബായില്‍ തിരിച്ചെത്തി പൊലീസ് പിടിയിലായി. വധശിക്ഷയ്ക്ക് വിധിച്ച പ്രതിയാണ് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ് പൊലീസിന്റെ പിടിയിലായത്.

. 2003 ല്‍ പ്രവാസികളായ തയ്യല്‍ക്കാരനെയും വ്യാപാരിയേയും ആക്രമിച്ച് പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ഇരുവരേയും മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

എടിഎം കാര്‍ഡ് ഉപയോഗിച്ച് 5,500 ദിര്‍ഹം അക്രമിയായ ഏഷ്യന്‍ വംശജന്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ദുബായില്‍ നിന്നും ഇയാള്‍ സ്വന്തം ദേശത്തേയ്ക്ക് ഒളിവില്‍ പോയി.

കൊലപാതകം ചെയ്ത് മുങ്ങിയ ഇയാള്‍ക്കെതിരെ ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇയാള്‍ സ്വദേശത്തേയ്ക്ക് മുങ്ങുകയായിരുന്നു.

എന്നാല്‍ 14 വര്‍ഷത്തിനു ശേഷം ദുബായില്‍ തിരിച്ചെത്തിയ അക്രമി പൊലീസില്‍ പിടിലാകുകയായിരുന്നു.

Related Articles

Post Your Comments


Back to top button