CricketLatest NewsNewsSports

ധോണി കളത്തിലിറങ്ങിയപ്പോൾ ജെഴ്‌സിയൂരിയെറിഞ്ഞ് എതിർ ടീം ആരാധിക; വീഡിയോ

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച താരം ഏകദിന മത്സരങ്ങളില്‍ ഇപ്പോഴും സജീവമാണ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സുമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ ധോണിയുടെ പ്രകടനമികവ് വീണ്ടും ചർച്ചയായിരിക്കുകയാണ്. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സമയത്താണ് ധോണി കളത്തിലിറങ്ങിയത്.

Read Also: ‘പരീക്ഷണ വോട്ടിങ് യന്ത്രം’ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മിഷൻ

ഇത് കണ്ട് ഒരു റോയൽ ചലഞ്ചേഴ്‌സ് ആരാധിക താനിട്ടിരിക്കുന്ന ബെംഗളൂരുവിന്റെ ജെഴ്‌സി ഊരിമാറ്റി ചെന്നൈ ജെഴ്‌സി ധരിച്ച് ധോണിക്ക് ആര്‍പ്പുവിളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയാകുന്നത്. ധോണിയുടെ ലെവല്‍ വേറെയാണെന്നും എതിര്‍ ടീം ആരാധകർ വരെ ധോണിക്ക് വേണ്ടി ആർത്തുവിളിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകരുടെ വാദം.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close