Latest NewsNewsInternational

ലൈംഗിക തൊഴിലാളികള്‍ക്ക് ഈ രാജ്യത്തേക്ക് വിസ, വേണ്ടത് മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

ലൈംഗിക തൊഴിലാളികള്‍ക്കും ഇനി വിസ ലഭിക്കും. ഈ തൊഴില്‍ തന്നെ ചെയ്യുകയും ചെയ്യാം. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സാണ് ഇതിനു വേണ്ടത്. ന്യൂസിലന്‍ഡിലേക്കാണ് ലൈംഗിക അടിമകള്‍ക്ക് വിസ ലഭിക്കുക. വിസ അപേക്ഷയിലെ തൊഴില്‍ കോളത്തില്‍ ലൈംഗിക വൃത്തിയേയും രേഖപ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുന്നത് വൈദഗ്ദ്ധ്യ തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്. ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നതിന് ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഒഫ് ഒക്യുപേഷന്‍ അനുശാസിക്കുന്ന യോഗ്യത വേണം. ഓസ്ട്രോലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഒഫ് ഒക്യുപേഷനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തൊഴില്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് വ്യവസ്ഥ. മാത്രല്ല, സെക്കന്‍ഡറി വിദ്യാഭ്യാസവും വേണം.

ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button