Latest NewsNewsInternational

ചാവേര്‍ ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി മരണം

കാബൂള്‍: കാബൂളില്‍ ഇരട്ട ചാവേര്‍ സ്ഫോടനം. മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്കു പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയിലെ മുതിര്‍ന്ന ഫൊട്ടോഗ്രാഫര്‍ ഷാ മറായി ഉള്‍പ്പെടെ മൂന്നു മാധ്യമപ്രവര്‍ത്തകരാണു മരിച്ചത്. ഷാ മറായിയയുടെ ജീവനെടുത്തത് ആദ്യസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയുണ്ടായ സ്‌ഫോടനമാണ്.

read also: ചാവേര്‍ ആക്രമണങ്ങളില്‍ നിരവധിപേർ കൊല്ലപ്പെട്ടു

ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരന്‍ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലെത്തുകയും ജനക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആദ്യസ്‌ഫോടനത്തിന് ഇടയാക്കിയ ബോംബ് ബൈക്കില്‍ ഘടിപ്പിച്ച നിലയിലായിരുന്നു. ഈ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close