Latest NewsNewsGulf

മക്കയിൽ ആളുമാറി കസ്റ്റഡിയിലായ മലയാളി ബാലന് ഒടുവിൽ മോചനം

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനായി മക്കയിലെത്തി ആളുമാറി കസ്റ്റഡിയിലായ മലപ്പുറം മലയാളി ബാലന് ഒടുവിൽ മോചനം. തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാനാണ് മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. മക്കയില്‍ ഉംറ കര്‍മ്മത്തിനിടെ മറ്റൊരാള്‍ പോക്കറ്റടിക്കാന്‍ നടത്തിയ ശ്രമം തടയുന്നതിനിടെയാണ് മദ്ഹി റഹ്മാൻ ഹറം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. റഹ്മാനാണ് പോക്കറ്റടിക്കാന്‍ തുനിഞ്ഞതെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

Read Also: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തുടർന്ന് ബന്ധുക്കള്‍ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന്‍ ഷേഖ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് കുട്ടിയെ പാര്‍പ്പിച്ച ജയില്‍ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്‌തു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗദി വിദേശകാര്യ മന്ത്രാലയവുമായും കേസ് പരിഗണിക്കുന്ന ന്യായാധിപനെയും ബന്ധപ്പെട്ട് കുട്ടിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും മോചിതനാക്കുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button