Latest NewsKerala

പാലക്കാട് നഗരസഭയിലെ മൂന്നാം അവിശ്വാസപ്രമേയം പാസായി

പാലക്കാട് ; ബിജെപിയുടെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ പാലക്കാട് നഗരസഭയിൽ സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന മൂന്നാം അവിശ്വാസപ്രമേയം പാസായി. അവതരിപ്പിച്ച മൂന്ന് അവിശ്വാസപ്രമേയങ്ങളില്‍ രണ്ടാമത്തെ വിജയമാണ്  കോൺഗ്രസ്സ് ഇപ്പോൾ നേടിയത്. പ്രമേയം പാസായതോടെ  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബിജെപിയുടെ എം സുനില്‍ പുറത്തായി. കേരളത്തില്‍ ബിജെപിക്ക് ഭരണമുള്ള ഏക നഗരസഭയാണ് പാലക്കാട്.

നേരത്തെ ഏപ്രില്‍ 28 ന് മറ്റ് രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ഇതില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം പരാജയപ്പെട്ടപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം വിജയിച്ചു. സിപിഐഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതാണ് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരായ പ്രമേയം പരാജയപ്പെടാന്‍ കാരണമായത്.

Also read  ;വിവാഹത്തിന് ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയെ പിന്നീട് കണ്ടെത്തിയത് ഈ നിലയില്‍

shortlink

Related Articles

Post Your Comments


Back to top button