KeralaLatest NewsNews

‘ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ നമ്മുടെ ആത്മാഭിമാനത്തെ അടയാളപ്പെടുത്തുന്നു’; പുരസ്‌കാരചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ശാരദക്കുട്ടി

കൊച്ചി: ദേശീയ പുരസ്‌കാരചടങ്ങ് ബഹിഷ്‌കരിച്ച അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും കലാകാരന്‍മാര്‍ക്കുള്ള വിശ്വാസത്തെയും നമ്മുടെ ആത്മാഭിമാനത്തെയും അടയാളപ്പെടുത്തുന്നതായി അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

രാജ്യത്തെ മികച്ച കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇരിക്കാനായി ഇന്നലെ അലങ്കരിച്ചിട്ടതാണ് ഈ കസേരകള്‍. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ ആത്മാഭിമാനത്തെക്കൂടി അടയാളപ്പെടുത്തുന്നു. ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, വി സി അഭിലാഷ്. ഷൈനി ബെഞ്ചമിന്‍ ഇനിയുമുണ്ട് പേരുകള്‍, അഭിവാദ്യങ്ങള്‍.

 

Tags

Related Articles

Post Your Comments


Back to top button
Close
Close