Latest NewsNewsGulf

യുഎഇയിലെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ പണം നിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഏഷ്യൻ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്ന കമ്പനിയായ Financial.org- നെ ഇടപാടുകൾക്ക് ആശ്രയിക്കെരുതെന്ന് യു.എ.ഇയുടെ സെക്യൂരിറ്റീസ് റഗുലേറ്റർ ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

ഫിനാൻഷ്യൽ കമ്പനി നിരവധി പ്രോഡക്ട്സ് നൽകുന്നുണ്ടെന്നും അതൊന്നും ആരും സ്വീകരിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ അധികൃതർ നൽകിയ മുന്നറിയിപ്പിൽ കമ്പനി വിശദീകരണം നൽകിയിട്ടില്ല. ലൈസൻസ് ലഭിച്ചില്ലെങ്കിലും ഏഷ്യൻ നിക്ഷേപകരുടെ നിരവധി സാമ്പത്തിക ഇടപാടുകൾ ഈ കമ്പനി കൈകാര്യം ചെയ്യുന്നതായി ജനുവരിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close