KeralaLatest NewsNews

കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താന്‍: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്നും മാണി അഴിമതിക്കാരനല്ലെന്നും ചെന്നിത്തല പറഞ്ഞു.

മാണിയെ വേട്ടയാടിയത് ഇടത് മുന്നണിയാണെന്നും കെ.എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മാണി അഴിമതിക്കാരനല്ല. മാണിയുമായി സംസാരിക്കാന്‍ സന്നദ്ധനെന്നും ചെന്നിത്തല വ്യക്തമാക്കി. അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button