South IndiaWeekened GetawaysWildlifeIndia Tourism Spots

വയൽനാടിന്റെ സ്പന്ദനങ്ങളിലൂടെ ഒരു യാത്ര!!

ശിവാനി ശേഖര്‍

മേടച്ചൂടിൽ ഉരുകിയൊലിക്കുമ്പോൾ മഴക്കാടുകളിലേക്ക് ഒരു യാത്ര പോയാലോ???മനസ്സിനും ശരീരത്തിനും കുളിർമ്മയും ഉന്മേഷവും നല്കുന്ന അത്തരമൊരു യാത്രയിലേയ്ക്ക് സ്വാഗതം! ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രകൃതിഭംഗിയുടെ കൈയ്യൊപ്പ് പതിഞ്ഞ വയനാട്!! പ്രകൃതിയെ സ്നേഹിക്കുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് വയനാട്! പശ്ചിമഘട്ടം തഴുകിയുണർത്തുന്ന സുന്ദരി!! തമിഴ്നാടും കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല!!

കബനീനദിയണിയിച്ച വെള്ളിക്കൊലുസിന്റെ ചാരുത അതിമനോഹരിയാക്കിയ വയനാട്!! ചുരം കയറിയെത്തുന്ന അതിഥികളെ വരവേല്ക്കാൻ കോടമഞ്ഞിന്റെ കൊട്ടാരമൊരുക്കി ശീതക്കാറ്റ് കാത്തിരിക്കയാണ്! നീലതത്തയുടെ സൗന്ദര്യത്തെ അത്ഭുതച്ചിറകിലൊളിപ്പിച്ച്,ഓലേഞ്ഞാലിയുടെ കളകൂജനങ്ങൾക്ക് താളം പിടിച്ച്, നാട്ടുവേഴാമ്പലിന്റെ വിരഹം പങ്കിട്ടെടുത്ത്, കാടിന്റെ അനുഭൂതി നുകർന്ന് ഒരു മനോഹരയാത്ര!!

നിത്യഹരിത വനങ്ങൾ തണൽ വിരിക്കുന്ന,ഇല്ലിമുളംകാടുകൾ സംഗീതം പൊഴിക്കുന്ന, ഇലപൊഴിയും കാടുകൾ പൂത്തുലയുന്ന, മഞ്ഞുമൂടിയ വഴികളിലൂടെ, വയനാടിന്റെ വന്യതയിലേക്ക് പ്രവേശിക്കുമ്പോൾ കാടിന്റെ നിഗൂഢസൗന്ദര്യം അതിന്റെ പൂർണ്ണതയോടെ വിസ്മയിപ്പിക്കും!! നഗരത്തിന്റെ കൈകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രകൃതിയുടെ ജൈവസമ്പത്തിനെ തനത് രീതിയിൽ സംരക്ഷിച്ചു പോരുകയാണിവിടെ.

“”വെള്ളാനകളുടെ നാട്”” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മികച്ച ഹാസ്യതാരം”കുതിരവട്ടം പപ്പു””തന്റെ സ്വതസിദ്ധമായ ഫലിതത്തിലൂടെ പ്രശസ്തമാക്കിയ “”താമരശ്ശേരി ചുരം”ത്തിലൂടെയാണ് വയൽനാട്ടിലെക്കുള്ള യാത്ര തുടങ്ങുന്നത്! കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ ഹെയർപിൻ വളവുകൾ. പ്രകൃതിരമണീയവും എന്നാൽ സാഹസികവുമായ ചുരത്തിലെ യാത്ര ഹൃദ്യമായ അനുഭവമായി മാറും.

പ്രശസ്തമായ” താമരശ്ശേരി ചുരം രൂപപ്പെട്ടതിന് പിന്നിൽ “”കരിന്തണ്ടൻ””എന്ന പണിയൻ ആദിവാസി ഗോത്രത്തലവന്റെ ജീവന്റെ വിലയുണ്ട്. വയനാട്ടിലെ ഇടതൂർന്ന വനങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളിലും,ജൈവസമ്പത്തിലും നോട്ടമിട്ടിരുന്ന ബ്രിട്ടീഷുകാർ അവിടെ എത്തിപ്പെടാൻ കാടിന്റെ സ്പന്ദനങ്ങൾ ജീവതാളമാക്കിയ “”കരിന്തണ്ടന്റെ ” സഹായം തേടി! കരുത്തിലും മെയ് വരെ ആർക്കും തോല്പിക്കാൻ കഴിയാത്ത ഈ ആദിവാസി യുവാവിന്റെ കാടറിഞ്ഞുള്ള നീക്കങ്ങളിൽ ബ്രിട്ടീഷുകാർ ചുരത്തിന്റെ പണി പൂർത്തിയാക്കി!! എന്നാൽ കരിന്തണ്ടനെ കാര്യം നടന്നുകഴിഞ്ഞപ്പോൾ ചതിയിൽപ്പെടുത്തി കൊന്നുകളഞ്ഞു!! പിന്നീട് ചുരത്തിൽ ഉണ്ടാകുന്ന പല അപകടങ്ങൾക്കും കാരണം കരിന്തണ്ടന്റെ പ്രേതാത്മാവാണ് എന്ന നിഗമനത്തിൽ ഏതോ ഒരു മന്ത്രവാദി കരിന്തണ്ടന്റെ ആത്മാവിനെ ഒരു വടവൃക്ഷത്തിൽ ചങ്ങലയ്ക്കിട്ടു ബന്ധിച്ചുവത്രേ!! ചുരം കയറി ലക്കിടിയിലെത്തുമ്പോൾ വൈത്തിരിയിലേക്കുള്ള യാത്രാമധ്യേ ഈ “”ചങ്ങലമരം” കാണാൻ കഴിയും. ഇതു വഴി പോകുന്നവർ ഇവിടെ കാണിക്കയിട്ട് പ്രാർത്ഥിച്ചതിനു ശേഷമാണ് യാത്ര തുടരാറ്!!

പ്രാചീനകാലത്തെ നിരവധി ശിലാലിഖിതങ്ങളും , ചിത്രരചനകളും, സംഘകാലത്തെ വിഗ്രഹാരാധനയെ സംബന്ധിച്ച വിവരങ്ങളും ആലേഖനം ചെയ്തിരിക്കുന്നു ഒട്ടനേകം വലുതും ചെറുതുമായ ഗുഹകളുണ്ട് “”മായക്ഷേത്ര”” എന്ന് സംസ്കൃതത്തിൽ നാമകരണം ചെയ്തിരിക്കുന്ന വയനാട്ടിൽ !””എടക്കൽ ഗുഹ, അമ്പുകുത്തി മല തുടങ്ങിയവ ഇതിൽ ചിലതാണ്!!

വനവിസ്തൃതിയിൽ 7-ആം സ്ഥാനമുള്ള വയനാട് ,സഞ്ചാരികൾക്ക് മികച്ച താമസസൗകര്യമൊരുക്കുന്നതിൽ വളരെ മുന്നിലാണ്! ലക്ഷ്വറി റിസോർട്ടുകളും ,മികച്ച ഹോസ്റ്റേകളും എല്ലാ ബഡ്ജറ്റിലും ഒതുങ്ങുന്ന രീതിയിൽ ഇവിടെയുണ്ട്!

“കക്കയം “ജലവൈദ്യുത പദ്ധതിക്കായി നിർമ്മിച്ച””ബാണാസുര സാഗർ അണക്കെട്ട്”” കാണേണ്ട കാഴ്ച്ചയാണ്!! കബനി യുടെ കൈവഴിയായ കരമനത്തോടിന് കുറുകെ നിർമ്മിച്ച ഈ അണക്കെട്ട്, ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയതും,,ഏഷ്യയിൽ രണ്ടാം സ്ഥാനത്തുമാണ്!! ഒരേ സമയം കിഴക്കോട്ടും പടിഞ്ഞാറോട്ടുമൊഴുകി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചെന്നു ചേരുന്ന നദിയാണ് കബനി!! ഈ അണക്കെട്ടിന്റെ ഒരു ഭാഗം മണ്ണു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്! അണക്കെട്ടിന് സമീപമുള്ള മലനിരകളിലേക്ക് ട്രക്കിങ് സൗകര്യവുമുണ്ട്! ഒരിക്കൽ അണക്കെട്ടിലെ വെള്ളം കരകവിഞ്ഞു പ്രളയമുണ്ടായപ്പോൾ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ഇടയ്ക്കിടെ ചെറിയ ദ്വീപുകൾ രൂപപ്പെടുകയും ചെയ്തതാണ്,ഹരിതഭംഗിയോലുന്ന മനോഹരിയായ “”കുറുവദ്വീപ്”!!

“”നീലാമ്പലുകൾ””വിരിയുന്ന”പൂക്കോട്”തടാകം സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ടതാണ്! ബോട്ടിങ്ങ് സൗകര്യമുള്ള പൂക്കോട് തടാകത്തിലെ മത്സ്യങ്ങളെ കാണാൻ നല്ല ഭംഗിയാണ്! അടുത്തു തന്നെയുള്ള””ചിൽഡ്രൻസ് പാർക്ക്, അക്വേറിയം” എന്നിവ സന്ദർശകരെ ആകർഷിക്കുന്നു!!

സകലപാപങ്ങളെയും കഴുകിക്കളയുന്ന പുണ്യവതിയായ “” പാപനാശിനി””യും “”ത്രിമൂർത്തി സാന്നിധ്യം കൊണ്ട് പരിപാവനമായ””തിരുനെല്ലി ക്ഷേത്രവും സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്!! “”ബ്രഹ്മഗിരി ക്കുന്നുകളിലെ ഈ പൗരാണിക ക്ഷേത്രം പിതൃതർപ്പണത്തിന് ഏറെ പ്രസിദ്ധമാണ്! തിരുനെല്ലിയിൽ നിന്ന് വനപാതയിലൂടെ ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ “”പക്ഷിപ്പാതാളം””ത്തിലെത്താം!! നിരവധി തദ്ദേശീയ പക്ഷികളും ദേശാടന ക്കിളികളും കൂടു കൂട്ടിയ ഗുഹാമുഖത്ത് കടവാവലുകൾ കാവൽ ക്കാരായുണ്ട്! വളരെ സൂക്ഷിച്ചു മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയൂ! വേറിട്ടൊരു കാഴ്ച്ചയായിരിക്കും പക്ഷിപ്പാതാളത്തിലേത്! അടുത്തു തന്നെ നിരവധി “”മുനിയറ” കളുമുണ്ട്!! വഴിയിൽ അട്ടകളുടെ ശല്യമുള്ളതിനാൽ മുൻകരുതലെടുത്തു വേണം പോകാൻ!ചിത്രശലഭങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന “”ചന്ദനത്തോട്, “പഴശ്ശി രാജയുടെ ശവകുടീരം, “പഴശ്ശിരാജയെ ഒറ്റു കൊടുത്ത സ്ഥലമെന്നു കരുതുന്ന “ഒറ്റുപാറ” പഴശ്ശിരാജയുടെ വലംകൈയായിരുന്ന എടച്ചന കുങ്കന്റെ സഹോദരി കുങ്കി ഒറ്റ ദിവസം കൊണ്ട് കുഴിച്ചു എന്ന് വിശ്വസിക്കുന്നു””കുങ്കിച്ചിറ”” എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വിസ്മയക്കാഴ്ചകളിലേക്ക് മാടി വിളിക്കുന്നു വയനാട്!!!

വനംവകുപ്പിന്റെ അനുമതിയോടെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേയ്ക്കുള്ള സഫാരി ത്രില്ലടിപ്പിക്കും എന്നുള്ളതിന് സംശയമേ വേണ്ട!! വനാന്തരങ്ങളിലൂടെ തുറന്ന ജീപ്പിലുള്ള സഫാരിയിൽ പലവിധ മൃഗങ്ങളേയും കാണാൻ കഴിയും! “”ഇനിയും മായാത്ത ഗ്രാമീണഭംഗിയുടെ മോഹചിത്രങ്ങൾ ക്യാമറയിൽ പകർത്തി,വയലേലകളും ടെ പച്ചപ്പ് ആസ്വദിച്ച്,നാടൻ കലാരൂപങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നൂളിയിട്ട്, കരകൗശല വേലകളുടെ സ്പന്ദനം തൊട്ടറിഞ്ഞ്,ഏറുമാടത്തിൽ ഒരു രാത്രി കഴിച്ചു കൂട്ടി… എന്നും മനസ്സിൽ സൂക്ഷിക്കാൻ പാകത്തിൽ നല്ല ഓർമ്മകളുമായി ചുരമിറങ്ങാം!!!

പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങൾ

Lakkidi View Point
Chain tree
Banasura Sagar Dam
Kuruva Island
Thirunelli Temple
Brahmagiri Hills
Pakshi Pathalam
Meenmutty waterfalls
Wayanad Forest Safari
Fantom Rock
Pookode Lake
Soochippara falls
Jain Temple
Edakkal Caves
Ambukuthi Hills
Tholpetti……. etc……..

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close