Latest NewsNewsIndia

ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

അലഹബാദ്‌•ബി.ജെ.പി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ ജില്ലയില്‍ അലഹബാദിന് സമീപമാണ് സംഭവം. ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയും കോര്‍പറേഷന്‍ അംഗവുമായ പവന്‍ കേസരിയാണ് കൊല്ലപ്പെട്ടത്‌. ചൊവ്വാഴ്ച രാത്രിയാണ്‌ ആക്രമണമുണ്ടായത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പവന്‍ കേസരി ബി.ജെ.പിയുടെ ഭാവി വാഗ്ദാനമായാണ് കരുതിപ്പോയിരുന്നത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു കേസരി ചൊവ്വാഴ്ച വൈകിട്ട് പോലും അലഹബാദ് എസ്.എസ്.പിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ കേസരിയോട് എസ്.എസ്.പി ആകാശ് കുല്‍ഹാരി ബുധനാഴ്ച തന്നെ നേരിട്ട് വന്നു കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള സംസാരം അവസാനിപ്പിച്ച് ഒരു മണിക്കൂറിന് ശേഷമാണു ബൈക്കിലെത്തിയ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഉടന്‍ തന്നെ കേസരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close