KeralaLatest NewsNews

സംഘര്‍ഷം തുടരുന്നു: വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം•മലപ്പുറം കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍കടപ്പുറം കുറിയന്റെ പുരയ്ക്കല്‍ ഇസ്മായിലിന് (39) ആണ് വെട്ടേറ്റത്. മലപ്പുറത്ത് 24 മണിക്കൂറിനിടെ വെട്ടേല്‍ക്കുന്ന മൂന്നാമത്തെ ആളാണ് ഇസ്മായില്‍. ഇരുകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് സി.പി.എം ആരോപിക്കുന്നു.

തിരൂര്‍ പറവണ്ണയില്‍ തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം വെട്ടേറ്റത്.

shortlink

Related Articles

Post Your Comments


Back to top button