Latest News

ബാബു വധം: മൂന്ന് പേര്‍ അറസ്റ്റില്‍

മാഹി• മാഹിയിലെ സി.പി.എം നേതാവ് ബാബുവി​​ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ മൂന്ന്​ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജെറിന്‍ സുരേഷ്​, നിജേഷ്​, ശരത്ത്​ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പുതുച്ചേരി പോലീസ് ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

​വിവാഹ ദിവസം പോലീസ് കസ്​റ്റഡിയിലെടുത്ത ജെറിന്‍ സുരേഷിന്റെ വിവാഹം മുടങ്ങിയത് വിവാദമായിരുന്നു. തുടര്‍ന്ന്​ സുരേഷി​​ന്റെ ബന്ധുക്കള്‍ പൊലീസ്​ സ്​റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്​തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അരസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഏഴിന്​ രാത്രി ഒമ്ബതുമണിയോടെയാണ്​ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത്​. ബാബു കൊല്ലപ്പെട്ട്​ അരമണിക്കൂറിനകം ന്യൂ മാഹി മലയാള കലാഗ്രാമത്തിന്​ സമീപത്തായി ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചിയിലെ ഷമേജും കൊല്ലപ്പെട്ടിരുന്നു. പുതുച്ചേരി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button