Gulf

ദുബായിൽ വീട് അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ പീഡിപ്പിച്ചു

ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ കത്തിമുനയിൽ നിർത്തി പീഡനത്തിനിരയാക്കി. കേസിന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ നടന്നു വരികയാണ്. പ്രതികൾക്കെതിരെ വീട് അതിക്രമിച്ച് കയറൽ, പീഡനക്കുറ്റം, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ALSO READ: അറബിക് അറിയാവുന്നവർക്ക് ദുബായിൽ ലക്ഷങ്ങൾ സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ വർഷം മെയ് 6നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികളും പീഡനത്തിനിരയായ യുവതിയും ഒരേ വീട്ടിലെ വാടകക്കാരായിരുന്നു. സംഭവത്തിൽ 24കാരനായ എമിറേറ്റ് സ്വദേശിയും പാകിസ്താൻ അഭയാർഥിയായ യുവാവും മുഖ്യ പ്രതികളാണ്. അഞ്ച്‌ എമിറേറ്റ് സ്വദേശികളും നാല് പാകിസ്താൻകാരും ചേർന്നാണ് യുവതിയുടെ വീട് അതിക്രമിച്ച് കയറിയത്. യുവാക്കൾ വീട് കൊള്ളയടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button