India

ബിജെപിയെ അംഗീകരിച്ച കര്‍ണാടകന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ വിജയം കാഴ്ച വെക്കാനായതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ വികസന അജണ്ടയെ ശക്തമായി പിന്തുണയ്ക്കുകയും കര്‍ണാടകയില്‍ ബി.ജെ.പിയെ ഏറ്റവും വലിയ കക്ഷിയായി പിന്തുണയ്ക്കുകയും ചെയ്തതിന് കര്‍ണാടകത്തിലെ എന്റെ സഹോദരിമാരോടും സഹോദരന്മാരോടും നന്ദി പറയുന്നു. കര്‍ണാടകയിലെ ബി.ജെ.പി. കാര്യകര്‍ത്താക്കളുടെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തെ ഞാന്‍ അഭിനന്ദിക്കുന്നു.- നരേന്ദ്ര മോദി ഫേസ്ബുക്കില്‍ കുറിച്ചു.

104 മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. 78 സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിഎസിന് 37 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button