Latest NewsGulf

ഏജന്റിന്റെ ചതി: ശമ്പളമില്ലാതെ ജോലിയെടുത്ത പ്രവാസി വനിതയെ ഇറക്കിവിട്ടു: രക്ഷകനായെത്തിയ ആൾ തടവിൽ വെച്ച് പീഡിപ്പിച്ചു

റിയാദ്: ഏജന്‍റിന്‍റെ ചതിയിൽപ്പെട്ടു സൗദിയിൽ വീട്ടുജോലിക്കെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്നത് രണ്ടു വർഷത്തിലധികം. അവസാനം ജോലിചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ സഹായം വാഗ്‌ദാനം ചെയ്തു കൂട്ടികൊണ്ടുപോയ സ്വദേശി രണ്ടു ദിവസം തടവിൽ വെച്ച് ശാരീരികമായി പീഡിപ്പിച്ചതായും അവര്‍ ഒരു മലയാളം ചാനലിനോട് പറഞ്ഞു. മഹാരാഷ്ട്ര വിരാഹ് സ്വദേശിനി ഹേമലതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

2016 ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര വിരാഹ് സ്വദേശിനി ഹേമലത ദമ്മാമിലെ ഒരു ഏജൻറ് നൽകിയ ഹൗസ് മെയിഡ് വിസയിൽ സൗദിയിലെത്തിയത്. പ്രായമായ മാതാവും മൂന്നു കുട്ടികളുമുള്ള കുടുംബം പോറ്റാനാണ് അൻപത്തിമൂന്നുകാരിയായ ഹേമലത വീട്ടുജോലിക്കായി എത്തിയത്. രണ്ടു വർഷത്തിലധികം ഏജൻറ് മുഖേനെ വിവിധ വീടുകളിൽ ജോലിചെയ്‌തെങ്കിലും ഒരു റിയൽ പോലും ശമ്പളമായി ലഭിച്ചില്ല. ഒപ്പം ശാരീരിക പീഡനവും.

അവസാനം ജോലി ചെയ്ത പാകിസ്ഥാനിയുടെ വീട്ടിൽ നിന്ന് വെറും കൈയോടെ റോഡിൽ ഇറക്കിവിട്ടു. അവസാനം സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഇവര്‍ക്ക് ഔട്ട്‌ പാസ് ലഭിച്ചു നാട്ടിലേക്ക് വെറും കയ്യോടെ മടങ്ങാനൊരുങ്ങുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close