International

മനുഷ്യത്വം തീരെയില്ലാത്ത ഡോക്ടര്‍, എത്തുന്ന എല്ലാ രോഗികള്‍ക്കും കീമോ തെറാപ്പി

ടെക്സസ്: പോതുവെ മനുഷ്യരോടും അവരുടെ ജീവനോടും ഏറ്റവും ബഹുമാനത്തോടെ പെരുമാറുന്നവരാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില ഡോക്ടര്‍മാര്‍ എപ്പോഴും കറുത്ത പാടുകളാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സ്വന്തം നേട്ടത്തിനും പണത്തിനുമായി ഡോ. ജോര്‍ജ് സമോറോ തന്നെ സമീപിക്കുന്ന എല്ലാ രോഗികള്‍ക്കും കീമോ തെറാപ്പി ചികിത്സ നിര്‍ദേശിക്കുകയായിരുന്നു.

യാതൊരു രോഗവും ഇല്ലാത്തവര്‍ക്ക് പോലും ഡോക്ടര്‍ കീമോതെറാപ്പി ചികിത്സ നടത്തി. ഇപ്പോള്‍ ഈ പണം ഉപയോഗിച്ച് ഒരു ജെറ്റ് വിമാനമാണ് ഡോക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന എക്ലിപ്സ്-500 ജെറ്റ് വിമാനമാണ് ഈ 61കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2.5 മില്ല്യണ്‍ ഡോളറാണ് വില.

കൂടാതെ ടെക്‌സസിന്റെ വിവിധ മേഖലകളില്‍ നിരവധി വീടും സ്വത്തുക്കളുമാണ് ഇയാള്‍ സ്വന്തമാക്കിയിരിക്കുന്നത്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചതിനും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി പണം സമ്പാദിച്ചതിനെയും തുടര്‍ന്ന് സമോറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button