Kerala

വിമാനം 13 മണിക്കൂർ വൈകി ; ദുരിതത്തിലായത് മലയാളികളടക്കം 170 യാത്രക്കാർ

അബുദാബി: വിമാനം 13 മണിക്കൂർ വൈകിയതിനാൽ ദുരിതത്തിലായത് മലയാളികളടക്കം 170 യാത്രക്കാർ. കഴിഞ്ഞ ദിവസം വൈകിട്ട് 9.10നു അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 538 വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. 13 മണിക്കൂറിന് ശേഷം ഇന്നു രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്കു തിരിച്ചു.  മലയാളികള്‍ അടക്കം 170 യാത്രക്കാരാണ്  വിമാനം വൈകിയതോടെ വിമാനത്താവളത്തിൽ വെള്ളവും ആഹാരവും ഇല്ലാതെ ബുദ്ധിമുട്ടിയത്. വൈകാനുള്ള കാരണം വ്യക്തമല്ല.

also read ; ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button