CricketSports

ഐപിഎൽ ഫൈനൽ മത്സരങ്ങൾ; മലയാളികൾക്ക് സർപ്രൈസുമായി അധികൃതർ

ഐപിഎല്ലിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ മത്സരം മലയാളം കമന്ററിയോടെ ആരാധകര്‍ക്ക് കാണാനുള്ള സൗകര്യമാണ് സംഘാടകര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരം മലയാളം കമന്ററിയോടൊപ്പം ഏഷ്യാനെറ്റ് മൂവീസിലാണ് കാണാനാകുന്നത്. ഫൈനലിന് കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാനായാണ് ഇത്തരത്തിലൊരു തീരുമാനം. മറാത്തിയിലും കമന്ററി ഉണ്ടാകും.

Read Also: യുഎഇയിൽ ‘മേക്കുനു’ എത്തുന്നു; മുന്നറിയിപ്പുമായി അധികൃതർ

ബോളിവുഡ് നടി മാധുരി ദീക്ഷിത് അടക്കമുള്ളവരാണ് മറാത്തിയില്‍ കമന്ററായി എത്തുന്നത്. മലയാളത്തില്‍ ആരായിരിക്കുമെന്ന് സംഘാടകർ സൂചന നൽകിയിട്ടില്ല. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്ന് അറിയാനാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. രണ്ടാം പ്ലേ ഓഫിലെ രാജസ്ഥാന്‍-കൊല്‍ക്കത്ത മത്സരത്തിലെ വിജയി ഹൈദരാബാദുമായി ഏറ്റുമുട്ടിയ ശേഷം അതില്‍ ജയിക്കുന്നവരാകും ചെന്നൈയ്ക്ക് 27ന് നടക്കുന്ന ഫൈനലില്‍ എതിരാളി എത്തുക.

 

Tags

Related Articles

Post Your Comments


Back to top button
Close
Close