KeralaLatest News

ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കി; ഇത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം വിജിലന്‍സ് റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്.

തോമസ് ജേക്കബിന്റെ ഈ മൂന്ന് സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button