CinemaEntertainment

അത് ഒരുപാട് വേദനിപ്പിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ശീലമായി; അമൃത സുരേഷ്

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ജീവിതത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ തിരിച്ചറിയാന്‍ താന്‍ ഇപ്പോള്‍ പഠിച്ചുവെന്ന് അമൃത പറയുന്നു. ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ എല്ലാം തന്നെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചിട്ടുണ്ട്, എന്നാല്‍ നീയൊക്കെ അങ്ങനെ സുഖിക്കേണ്ടെടി എന്ന മനോഭാവമാണ് സോഷ്യല്‍ മീഡിയകളില്‍ പലരുടേതെന്നും അമൃത പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

അമൃതംഗമയ എന്ന പുതിയ ബാന്‍ഡിനെ കുറിച്ചും ഇത്ര വലിയൊരു സംരംഭം തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ചും അമൃത വ്യക്തമാക്കി. പാട്ടാണ് തന്റെ മേഖല ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും അമൃത പറഞ്ഞു.

നേരത്തെയൊക്കെ ആരെങ്കിലും ഒന്ന് നോക്കി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന ആളായിരുന്നു ഞാന്‍. പക്ഷേ ഇപ്പോള്‍ ആരെങ്കിലും കണ്ണ് ഉരുട്ടിയാല്‍ ഞാന്‍ പ്രതികരിക്കും. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളാണ് എന്നെ അതിന് പ്രാപ്തയാക്കിയത്. സംഗീതത്തില്‍ നിന്ന് മാറി നിന്നപ്പോഴാണ് ദുഖം തോന്നിയത്. ഒപ്പമുണ്ടായിരുന്നവര്‍ മുന്നില്‍ പോയപ്പോള്‍ തനിക്ക് അതിയായ വിഷമമുണ്ടായി. എന്നാല്‍ ഇതിനെ അസൂയ എന്ന് പറയാനാവില്ല, എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.-അമൃത പറഞ്ഞു.

‘സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ പണ്ട് വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ശീലമായി. നമ്മെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് മിക്കവരും പെരുമാറുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button