Gulf

സ്‌കൂൾ ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മുംബൈ: സ്‌കൂൾ ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണ് വിദ്യാർത്ഥി മരിച്ചു. മുബൈയിലെ സിവിക് റൺ സ്‌കൂളിലാണ് സംഭവം. 12വയസുകാരനായ സൗരഭ് ചൗധരിയാണ് മരിച്ചത്. കുട്ടികൾ സ്‌കൂളിന് പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികളിൽ ഒരാൾ സ്‌കൂളിന്റെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു.

ALSO READ: സ്‌കൂൾ വിദ്യാർത്ഥിനിയെ ധ്യാനകേന്ദ്രത്തിൽ പീഡിപ്പിച്ച സംഭവം

ഇതോടെ ഗേറ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. വാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. സ്‌കൂളിൽ ഗേറ്റ് പണിഞ്ഞ കോൺട്രാക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button