KeralaLatest News

ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറുന്നു; ആശങ്കയിലായി പരിസരനിവാസികള്‍

തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാല. കടല്‍ കരയിലേക്ക് കയറുകയാണ്. ഇപ്പോള്‍ കടല്‍ ഏകദേശം 10 മീറ്റര്‍ കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍ കടലെടുത്തു. ഇതോടെ പ്രദേശവാസികള്‍ മുഴുവന്‍ ആശങ്കയിലാണ്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 28വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 30-ാം തീയതി വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും അഗ്നിശമന സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നടപടിയെടുക്കും. പുഴകളിലും വെള്ളക്കെട്ടിലും ജനങ്ങള്‍ ഇറങ്ങരുത്, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകള്‍ക്കരികെ വാഹനങ്ങള്‍ നിര്‍ത്തരുത്, മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകളും അതോറിറ്റി നല്‍കിയിട്ടുണ്ട്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button