Kerala

കുപ്രസിദ്ധ കവര്‍ച്ചക്കാരന്റെ കൂട്ടാളി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ആദംഖാന്റെ കൂട്ടാളിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സുധീറിനെ (22)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. നിരവധി വാഹനമോഷണ കേസിലെ പ്രതിയായ ആദംഖാന്റെ കൂട്ടാളിയായ സുധീറിനെതിരെ ശ്രീകണ്ഠാപുരം, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. 2015ല്‍ ചെറുവത്തൂരില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button