Latest News

കെവിന്റെ കൊലപാതകം: യഥാര്‍ത്ഥ പ്രതികള്‍ ആഭ്യന്തര വകുപ്പും സി.പി.എമ്മുമെന്ന് ബി.ജെ.പി

ചെങ്ങന്നൂർ•കെവിൻ പി ജോസഫിന്റെ ദുരഭിമാനകൊലയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹർത്താൽ ആചരിക്കും. സംഭവത്തിലെ യഥാർത്ഥ പ്രതികൾ പൊലീസ് അല്ല, ആഭ്യന്തര വകുപ്പും സി.പി.എമ്മുമാണ്. ഭരിക്കുന്ന പാർട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം.

പ്രതികൾ സി.പി.എമ്മുകാരായതാണ് അവരെ പിടികൂടുന്നതിൽ നിന്ന് പൊലീസിനെ തടഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags

Related Articles

Post Your Comments


Back to top button
Close
Close