Kerala

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യത. നിരവധി എസ്.പിമാര്‍ക്ക് സ്ഥാനചലനമുണ്ടാവുമെന്നാണ് സൂചന. കൂടാതെ പൊലീസ് ആസ്ഥാനത്തും ജില്ലകളിലും ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവയിലും മാറ്റമുണ്ടാകും. പൊലീസ് ആസ്ഥാനത്ത് രണ്ട് എ.ഐ.ജി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എട്ട് സൂപ്രണ്ടുമാര്‍ ഈ മാസം വിരമിക്കുന്നുണ്ട്. ഇവര്‍ക്ക് പകരക്കാരെ നിയമിക്കേണ്ടതുണ്ട്.

Read Also: ആര്‍എസ്‌എസ് നടത്തുന്ന പരിപാടിയില്‍ പ്രണബ് മുഖര്‍ജി: പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ഇന്റലിജന്‍സിലെ പ്രധാന തസ്തികകളിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം മാറ്റമുണ്ടാകും. പൊലീസ് നവീകരണം, പൗരാവകാശം, ഓപ്പറേഷന്‍സ് എ.ഡി.ജി.പി, ഐ.ജി തസ്തികകളും ആളില്ല. പൊലീസ് ആസ്ഥാനത്ത് രണ്ട് എ.ഐ.ജി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം ജനങ്ങളുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ ഇന്റലിജന്‍സില്‍ നിയമിക്കുമെന്നാണ് സൂചന.

Tags

Post Your Comments


Back to top button
Close
Close