Latest NewsKerala

കെവിന്റെ കൊലപാതകം; പ്രതി ചാക്കോയുടെ വീട് വളഞ്ഞ് പോലീസ്

കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ ഭാര്യടെ പിതാവിന്റെ വീട് വളഞ്ഞ് പോലീസ്. കെവിന്റെ ഭാര്യ നീനയുടെ അച്ഛന്‍ ചാക്കോയേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് തെന്മലയിലുള്ള ചാക്കോയുടെ വീട്ടില്‍ പോലീസുകാര്‍ തിരച്ചിലിനായി എത്തിയത്.

എന്നാല്‍ വീട് പൂട്ടിയിട്ടിരുന്നതിനാല്‍ വീടിന്റെ പൂട്ട് പൊളിച്ചാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ചാക്കോയും കുടുംബവും ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും ഇന്നലെ കോട്ടയത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇവരെ ഇന്ന് തന്നെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.

 

Tags

Post Your Comments


Back to top button
Close
Close