Kerala

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പ്രതികളുടെ വാഹനം പോലീസ് തടഞ്ഞിരുന്നു; തടിയൂരിയത് ഇതും പറഞ്ഞ്

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന്റെ വാഹനം പോലീസ് പരിശോധിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാന്ധിനഗര്‍ പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചത്. പൊലീസ് ചോദിച്ചപ്പോള്‍ ‘മാന്നാനത്ത് ഒരു കല്യാണമുണ്ടെന്നും വീട് അന്വേഷിക്കുകയാണ്’ എന്നുമായിരുന്നു സംഘത്തിന്റെ മറുപടി.

മൂന്നു കാറുകളിലായി ശനിയാഴ്ച രാത്രി കോട്ടയത്ത് എത്തിയ സംഘം മെഡിക്കല്‍ കോളജിനു സമീപം മുറിയെടുക്കുകയും ഞായര്‍ പുലര്‍ച്ചെ 1.35നു മുറി വിട്ടു മാന്നാനത്ത് അനീഷിന്റെ വീടു ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നു. ഇതിനിടെയാണു ഗാന്ധി നഗര്‍ എഎസ്‌ഐയുടെ രാത്രി പട്രോളിങ്ങിനു മുന്നില്‍ പെടുന്നത്. നീനുവിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെ കെവിനു നേരെ ബലം പ്രയോഗിക്കാനുള്ള തീരുമാനവുമായി വന്ന തെന്മല സംഘത്തിന്റെ വാഹനമാണു പൊലീസിനു മുന്നില്‍പ്പെട്ടത്.

 

Tags

Post Your Comments


Back to top button
Close
Close