Latest NewsKerala

കാനത്തിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിയും കോടിയേരിയും

തിരുവനന്തപുരംചെങ്ങന്നൂരിലെ വിജയം മാണിയില്ലാതെ നേടിയതാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകളെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മാണി ഇല്ലാതെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് കോടിയേരി പറഞ്ഞു. അതുകൊണ്ട് കാനം ഇടയ്ക്കിടെ അത് പറയേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള കോണ്‍ഗ്രസ് വോട്ടും വിജയ ഘടകമായിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. മാണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മനസ് തനിക്കൊപ്പമായിരുന്നുവെന്ന് എല്‍.ഡി.എഫ് സ്ഥനാര്‍ഥി സജി ചെറിയാനും പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close