Cinema

റണ്‍വീര്‍ സിംഗിനൊപ്പം ഇഴുകി ചേര്‍ന്നുള്ള അഭിനയത്തെക്കുറിച്ച് ദീപിക

ബോളിവുഡിലെ പ്രണയജോഡികളാണ് ദീപിക പദുക്കോണും റണ്‍വീര്‍ സിംഗും. ഇരുവരും ബോളിവുഡിലെ ഹോട്ട് താരങ്ങള്‍ കൂടിയാണ്. നാളുകളായി പ്രണയത്തിലായ ഇവര്‍ ഉടന്‍ വിവാഹിതരാകുമെന്നും വിവരമുണ്ട്.

റണ്‍വീറിനൊപ്പമുള്ള ഹോട്ട് സീനുകളിലെ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപിക. നമുക്ക് കംഫര്‍ട്ടബിള്‍ ആകുന്ന ആര്‍ക്കൊപ്പവും പ്രണയ രംഗങ്ങള്‍ അഭിനയിക്കാം എന്നാല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കണമെങ്കില്‍ സഹതാരവും കംഫര്‍ട്ടബിള്‍ ആയിരിക്കണം. തങ്ങള്‍ രണ്ടുപേരും കംഫര്‍ട്ടബിള്‍ ആയത്‌കൊണ്ടാണ് ഇത്തരം സീനുകള്‍ പ്രേക്ഷകരം മുഷിപ്പിക്കാഞ്ഞതെന്നും ദീപിക വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുന്‍ കാമുകനെന്നോ കാമുകിയെന്നോ ആരും കരുതരുത്. സഹതാരം എന്ന് മാത്രം കണ്ട് അഭിനയിച്ചാല്‍ മതിയെന്നും ദീപിക പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close