Kerala

പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ തയ്യാറാകാതെ ഡോക്ടർ

പാലക്കാട്: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായി പരാതി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഉച്ച മുതല്‍ രാത്രി വരെ വൈദ്യപരിശോധനയ്ക്കായി പെണ്‍കുട്ടിയെയും കൊണ്ട് പോലീസ് കാത്തിരുന്നത്. മന്ത്രി എ.കെ ബാലന്റെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യായ ഡോക്ടര്‍ ശ്രീജയ്‌ക്കെതിരെയാണ് പരാതി.

also read: ആറു മാസം ഗര്‍ഭിണിയായ യുവതി ക്രൂരപീഡനത്തിനിരയായി

പെൺകുട്ടിയുമായി ആശുപത്രിയിൽ എത്തിയ പോലീസുകാരോട് ഡോക്ടര്‍ വരാനായി കാത്തിരിക്കാനായിരുന്നു അധികൃതർ പറഞ്ഞത്. മണിക്കൂറുകള്‍ കാത്തിരുന്ന് രാത്രി ഏഴരയോടെ ഡോക്ടര്‍ എത്തിയെങ്കിലും കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അഡ്മിറ്റ് ചെയ്ത് അടുത്ത ദിവസം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാമെന്നായിരുന്നു ഡോക്ടർ ശ്രീജ പറഞ്ഞതെന്ന് വടക്കഞ്ചേരി സിഐ പറഞ്ഞു. സംഭവം മാധ്യമങ്ങളിൽ വർത്തയായതോടെയാണ് ഡോക്ടർ കുട്ടിയെ പരിശോധിക്കാൻ തയ്യാറായത്. മുൻപും ഇതേ ഡോക്ടർക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close