International

ഇന്ത്യയില്‍ നിന്ന് കാണാതായ യുവാവ് പാകിസ്ഥാനിലെ ജയിലില്‍

ജയ്പുര്‍: ഇന്ത്യയില്‍ നിന്നും കാണാതായ യുവാവ് പാകിസ്ഥാനിലെ ജയിലില്‍ . രാജസ്ഥാനില്‍ നിന്നും കാണാതായ യുവാവിനെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനിലെ ജയിലില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.. ബുന്ധി ജില്ലയിലെ രാംപുരി സ്വദേശിയായ ജുഗ്രാജ് ഭീലാണ് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്.

ഭീലിന്റെ പൗരത്വം സംബന്ധിച്ച അന്വേഷണമാണ് ബന്ധുക്കളിലേക്ക് എത്തിയത്. പാക്കിസ്ഥാന്റെ അതിര്‍ത്തി ഗ്രാമത്തില്‍ താമസിച്ചിരുന്ന ഭീല്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ അറിയാതെ പാക്കിസ്ഥാനില്‍ കടന്നതാവാമെന്നും പൊലീസ് വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close