India

ഡല്‍ഹിയെ വരിഞ്ഞ് മുറുക്കി പൊടിക്കാറ്റ്, ഒപ്പം പേമാരിയും

ന്യൂഡല്‍ഹി: പേമാരിയിലും കനത്ത പൊടിക്കാറ്റിലും ഡല്‍ഹി നിശ്ചലമായി. വളരെ പെട്ടെന്നായിരുന്നു കാലാവസ്ഥ തകിടം മറിഞ്ഞത്. വൈകുന്നേരം അഞ്ച് മണിയോടെ ആകാശത്ത് മേഘങ്ങള്‍ നിറയുകയും തൊട്ടുപിന്നാലെ കനത്ത മഴ പെയ്യുകയുമായിരുന്നു. ഒപ്പം പൊടിക്കാറ്റും.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close