International

പാ​ക്കി​സ്ഥാ​നി​ൽ ട്ര​ക്കി​നു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നി​ൽ പ​ച്ച​ക്ക​റി ട്ര​ക്കി​നു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ സ്ഫോ​ട​ക ശേ​ഖ​രം അ​ഫ്ഗാ​നി​സ്ഥാ​ൻ സൈ​ന്യം അ​തി​ർ​ത്തി​യി​ൽ പി​ടി​കൂ​ടി. അ​മോ​ണി​യം നൈ​ട്രേ​റ്റ് അടങ്ങിയ 156 ചാ​ക്ക് സ്ഫോ​ട​ക വ​സ്തു​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ത് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂണ്ടിക്കാട്ടി അ​ഫ്ഗാ​നി​ലേ​ക്കു​ള്ള അ​മോ​ണി​യം നൈ​ട്രേ​റ്റി​ന്‍റെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു മ​റി​ക​ട​ന്നാ​ണ് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ക​ട​ത്താ​നുള്ള ശ്രമം നടത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി

Tags

Related Articles

Post Your Comments


Back to top button
Close
Close