Sports

ലയണല്‍ മെസിക്കൊപ്പം ഇന്ത്യയുടെ അഭിമാനം സുനില്‍ ഛേത്രി; ഇനി മുന്നിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളുടെ ഗോള്‍ വേട്ടയില്‍ അര്‍ജന്‍റീനയുടെ ഇതിഹാസതാരം ലയണല്‍ മെസിക്കൊപ്പം സുനിൽ ഛേത്രിയുടെ സ്ഥാനം. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ കെനിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയുടെ റെക്കോഡിനൊപ്പം എത്തിയത്. ഇതോടെ രാജ്യാന്തര തലത്തില്‍ 64 ഗോളുകള്‍ എന്ന നിലയിലാണ് ഛേത്രി. രണ്ടാം സ്ഥാനത്ത്​ ഛേത്രിക്കൊപ്പമുള്ള മെസി 124 മത്സരങ്ങളിലാണ്​ 64 ഗോളുകള്‍ നേടിയത്​.

Read Also: ഛേത്രിക്ക് ഇരട്ട ഗോള്‍, ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം

81 ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്‍പിലുള്ളത്. അതേസമയം ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസി 18ാം സ്ഥാനത്തുമാണ്. ലോകകപ്പ്​ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഛേത്രിയെ പിന്തള്ളാന്‍ മെസിക്ക്​ കഴിയുമെങ്കിലും അതുവരെ ഈ സ്ഥാനത്തിൽ ഛേത്രിയ്ക്കും ഇന്ത്യയ്ക്കും അഭിമാനിക്കാവുന്നതാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close