CricketLatest NewsNewsSports

മെസിയുടെ വക സമ്മാനം: അർജന്റീന ടീമിനും സ്റ്റാഫിനും 1.73 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ഐഫോണുകൾ, അതും 35 എണ്ണം!

പാരിസ്: കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി പുറത്തെടുത്ത ഗംഭീര പ്രകടനവും ക്ലബ് തലത്തിലെ ഫോമുമാണ് മെസിയെ നേട്ടത്തിലെത്തിച്ചത്. എപ്പോഴും തന്റെയും ടീമിന്റെയും വിജയം മെസി വ്യത്യസ്ത രീതിയിലാണ് ആഘോഷിക്കുക. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ടീമിന്റെ ചരിത്ര വിജയം ആഘോഷിക്കാനും മെസി ഒരു വ്യത്യസ്ത വഴി കണ്ടുപിടിച്ചു. തന്റെ ടീം അംഗങ്ങൾക്കായി 35 സ്വർണ്ണ ഐഫോണുകൾ ആണ് അദ്ദേഹം ഓർഡർ ചെയ്തിരിക്കുന്നത്.

ഐഫോണുകളുടെ മൊത്തം മൂല്യം 1,75,000 യൂറോയാണ്. ഏകദേശം 1.73 കോടി ഇന്ത്യൻ രൂപ. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഐഫോണുകൾ ഇതിനോടകം ഇവരുടെ അപ്പാർട്മെന്റിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്.

ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 15-ലാണ് ഇപ്പോൾ എല്ലാ കണ്ണുകളും. സമാരംഭത്തിന് മുന്നോടിയായി ചോർന്ന CAD റെൻഡറുകൾ സൂചിപ്പിക്കുന്നത് മുഴുവൻ ഐഫോൺ 15 ലൈനപ്പും ഡൈനാമിക് ഐലൻഡ് നോച്ച് ഡിസൈൻ ഫീച്ചർ ചെയ്യുമെന്നാണ്. നിലവിൽ, ഐഫോൺ 14 പ്രോ മോഡലുകൾക്ക് മാത്രമേ ഈ ഡിസൈൻ ഉള്ളൂ, അടിസ്ഥാന ഐഫോൺ 14 സ്റ്റാൻഡേർഡ് നോച്ച് ഡിസൈൻ നിലനിർത്തിയിട്ടുണ്ട്.

ഫ്രാൻസിനെ തോൽപ്പിച്ച് 2022 ലെ ഫിഫ ലോകകപ്പ് അർജന്റീന സ്വന്തമാക്കിയിരുന്നു. മെസ്സിയുടെ ആദ്യ ലോകകപ്പ് ട്രോഫിയായിരുന്നു ഇത്.
ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ മെസിയുടെ പ്രകടനം എടുത്ത് പറയേണ്ടതായിരുന്നു. അര്‍ജന്റീന ജേഴ്‌സിയില്‍ സഹതാരങ്ങള്‍ മെസിക്ക് വേണ്ടി പോരാടുകയായിരുന്നു. മെസിക്ക് പിന്നില്‍ താരങ്ങളെല്ലാം ഉറച്ചുനിന്നപ്പോള്‍ ലോകകപ്പും സ്വന്തമാക്കാന്‍ ടീമിനായി. കരിയറിലെ ആദ്യ ലോകകപ്പാണ് മെസി ഉയര്‍ത്തിയത്. ബ്രസീലില്‍ ഫൈനല്‍ തോറ്റതിന്റെ നിരാശയും കഴുകിക്കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button