Kerala

മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ സെക്കന്‍ഡ് ക്ലാസ് നോണ്‍എസി യാത്രയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ആദര്‍ശരാഷ്ട്രീയം വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. മന്ത്രിമാര്‍ക്ക് ട്രെയിനില്‍ ഏത് ക്ലാസിലും സൗജന്യമായി യാത്രചെയ്യാമെന്നിരിക്കെ മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സെക്കന്‍ഡ് ക്ലാസ് നോണ്‍എസിയിലുള്ള യാത്രയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സെക്കന്‍ഡ് ക്ലാസ് നോണ്‍എസി കമ്പാര്‍ട്ട്‌മെന്റിലിരുന്ന് തന്റെ രാത്രിഭക്ഷണം കഴിക്കുന്ന കൃഷി മന്ത്രിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മന്ത്രിമാര്‍ എസി കോച്ചുകളില്‍ മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കാലത്ത് മന്ത്രിയുടെ ഈ ലളിത യാത്ര നെറ്റിസണ്‍സിന് പെരുത്ത് ഇഷടമായി.ഏതുക്ലാസിലും സൗജന്യ യാത്രയ്ക്ക് വകുപ്പുള്ളപ്പോഴാണ് മന്ത്രിയുടെ ഈ യാത്രയെന്നത് ഏറെ പ്രാധാന്യമുള്ളതാണ്

 

 

Tags

Related Articles

Post Your Comments


Back to top button
Close
Close