India

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം, പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: റൈസിംഗ് കാഷ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയുടെ കൊലപാതകികള്‍ എന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ ജമ്മുകശ്മീര്‍ പോലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട് മറ്റ് രണ്ട് പേരും മുഖം മറച്ചിട്ടുണ്ട്.

read also:മുതിർന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

വ്യാഴാഴ്ച രാത്രിയാണ് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബുഖാരിക്ക് വെടിയേറ്റത്. ഇഫ്താര്‍ സത്കാരത്തിനായാണ് അദ്ദേഹം ഓഫീസില്‍ നിന്നും ഇറങ്ങിയത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക് പറ്റി.

കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. അടുത്ത് നിന്നായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു.

Tags

Post Your Comments


Back to top button
Close
Close