KeralaCinema

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് : കോടതിയുടെ നിർണ്ണായക തീരുമാനം

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോട്ടയം സ്വദേശിനിയുടെ പരാതിയിൽ നിർണ്ണായക തീരുമാനവുമായി കോടതി. ഉണ്ണി മുകുന്ദന്‍ പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നല്‍കിയ കേസിന്‍റെ തുടര്‍നടപടികള്‍ കോടതി മരവിപ്പിച്ചു. കേസില്‍ പരാതിക്കാരെയും സാക്ഷികളെയും വിസ്തരിക്കണമെന്നും പരാതിയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഉണ്ണി കോടതിയിൽ ഹർജ്ജി നൽകുകയും ചെയ്തിരുന്നു.

പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് ഉണ്ണിമുകുന്ദനും കോടതിയിൽ പരാതി നൽകിയത്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറപ്പെടുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button