Gulf

അന്താരാഷ്ട്ര യോഗാ ദിനം സൗദിയിലും

റിയാദ് : അന്താരാഷ്ട്ര യോഗാ ദിനം സൗദി അറേബ്യയിലും. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദി അറേബ്യയിലെ റിയാദില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാസല്‍ ദൗറിയിലെ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് ഇന്ത്യന്‍ എംബസി പ്രതിനിധി അനില്‍ നോട്ടിയാല്‍ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തോടൊപ്പം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റായ വിനയ് സഹസ്രബുദ്ധെ എം.പി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി യോഗദിന സന്ദേശവും നല്‍കും.ചടങ്ങില്‍ സ്വദേശികളും വിദേശികളുമായ ആയിരത്തി അഞ്ഞൂറോളം പേരുടെ യോഗ പ്രദര്‍ശനവും നടക്കും.70 ഓളം കൊച്ചു കുട്ടികള്‍ അവതരിപ്പിക്കുന്ന യോഗാ പ്രദര്‍ശനം പരിപാടിക്ക് മാറ്റ് കൂട്ടും.

Tags

Post Your Comments


Back to top button
Close
Close