Gulf

ഷാർജയിൽ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: ഷാർജയിൽ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റിൽ 25കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഷാർജയിലെ അബു ഷാഗരയിലാണ് സംഭവം. യുവതി കടുത്ത വിഷാദരോഗിയാണെന്നാണ് വിവരം. രോഗത്തെ തുടർന്ന് ഇവർക്ക് അടുത്തിടെ ജോലിയും നഷ്ടമായി.
ഏറെ നാളായി ഇവർ കാമുകനൊപ്പമായിരുന്നു താമസം.

also read: 25കാരി ജനലിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

എന്നാൽ യുവതിയുടെ മരണത്തിൽ കാമുകന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. യുവതി ഏറെ നാളായി വിഷാദരോഗത്തിന് ചിത്സയിലായിരുന്നുവെന്നും എപ്പോഴും മരണത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞു. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. മൃതദേശം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags

Post Your Comments

Related Articles


Back to top button
Close
Close