Latest News

ശ​ക്ത​മാ​യ കാറ്റിനും മ​ഴ​യ്ക്കും സാ​ധ്യ​ത : സംസ്ഥാനത്ത് ജാഗ്രത നിർദേശം

തി​രു​വ​ന​ന്ത​പു​രം: മൂന്ന് ദിവസത്തേക്ക് ശ​ക്ത​മാ​യ കാറ്റിനും മ​ഴ​യ്ക്കും സാ​ധ്യ​തയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍​നി​ന്ന് കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലും , പിന്നീട് 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലും കാറ്റ് വീശാനും കട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കാ​നും സാ​ധ്യ​ത​. ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍​ക്കും (മൂ​ന്ന് മു​ത​ല്‍ 3.3 മീ​റ്റ​ര്‍ ഉ​യ​രം വ​രെ) സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇവിടേക്ക് മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​ക​രുത്. കേ​ര​ള-​ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​കു​മ്ബോ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും,വ​രു​ന്ന 28വ​രെ കേ​ര​ള​ത്തി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​തയെന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Also read : നാളെ യുഡിഎഫ് ഹര്‍ത്താല്‍: ഒരു മണ്ഡലത്തെ ഒഴിവാക്കി

Related Articles

Post Your Comments


Back to top button