Kerala

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കും; മാധ്യമങ്ങളെ ഒഴിവാക്കി അമ്മയുടെ യോഗം ഇന്ന്

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷമായി അമ്മയെ നയിച്ച ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയുമെന്നും പകരമ മോഹന്‍ലാല്‍ പ്രസിഡന്റാകുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതല ഏല്‍ക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Also Read : താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്ക്

അതേസമയം മാധ്യമങ്ങളെ ഒഴിവാക്കി അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ജനറല്‍ ബോഡി യോഗം നടക്കുന്നതിന്റ തലേദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്ന് അനമ്മയിലും നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു.

Also Read :താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്

കൂടാതെ താരങ്ങള്‍ക്കിടയില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത് വിഭാഗീയത രൂക്ഷമാക്കുകയും ചെയ്തു. സംഘടനയുടെ മറ്റ് ഭാരവാഹികളായി എത്തുന്നത് ചെറുപ്പക്കാരും സ്ത്രീകളുമാണ് എന്നതും പ്രത്യേകതയാണ്. സംഘടനയെ ചോദ്യം ചെയ്തവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രതിഷേധത്തിന് വഴിവെച്ചേക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close