India

ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം

പാറശാല: ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടി. ഇന്ന് 12 മണിയോടെ പാറശാല റയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടന്ന് നടത്തിയ തിരച്ചിലിലാണ് ബോംബെ കന്യാകുമാരി എക്സ്പ്രസിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 4.17 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേർ പിടിയിലായി. പവന്‍ ലിംപ, ശ്രാവണ്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.

Read Also: സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്ത വിശ്വസ്തയായ യുവതി തട്ടിയെടുത്തത് നാലര കിലോ സ്വർണ്ണം : ഇതെല്ലാം നൽകിയത് പുരുഷ സുഹൃത്തുകൾക്ക്

ബോംബെയിലെ ഒാം ജുവലറിയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും മോഡല്‍കാണിച്ച്‌ നാഗര്‍കോവിലിലെ ജുവലറികളില്‍ നിന്ന് ഒാര്‍ഡര്‍ വാങ്ങാനാണ് സ്വര്‍ണവുമായി വന്നതെന്നും ഇവർ മൊഴി നൽകി. എന്നാൽ പൊലീസ് ഈ സ്വർണം ജി എസ് ടി എന്‍ഫോ‍ഴ്സ്മെന്‍റിന് കൈമാറുകയും ഒമ്പത് ലക്ഷത്തി പതിനയ്യായിരം രൂപ പി‍ഴചുമത്തുകയും ചെയ്‌തിട്ടുണ്ട്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button