India

മാന്തോട്ടത്തില്‍ വീണ് കിടന്ന മാങ്ങയെടുത്തതിന് വയോധികയോട് ചെയ്തത് കൊടുംക്രൂരത

ലക്‌നൗ: മാന്തോട്ടത്തില്‍ വീണ് കിടന്ന മാങ്ങയെടുത്തതിന് വയോധികയോട് ചെയ്തത് കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിൽ തോട്ടം ഉടമ റാണി ദേവി(65 ) എന്ന വയോധികയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പശുവിന് പുല്ല് പറിക്കുവാന്‍ വേണ്ടി എത്തിയ റാണി ദേവി ഇവിടെ വീണ് കിടന്ന മാങ്ങയെടുത്തു കഴിക്കുന്നത് ഉടമ കാണുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

അവശയായ വീട്ടിലെത്തിയ കുഴഞ്ഞ് വീണ റാണിയെ ഉടന്‍ തന്നെ ബന്ധുക്കള്‍സമീപത്തെ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് തോട്ടം ഉടമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു.

Also read : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം

Tags

Related Articles

Post Your Comments


Back to top button
Close
Close