Kerala

ഓൺലൈൻ മാർക്കറ്റ് വിപണിയിൽ ഇനി കൺസ്യൂമർഫെഡും

കൽപറ്റ : ഓൺലൈൻ മാർക്കറ്റ് വിപണിയിൽ ഇനി കൺസ്യൂമർഫെഡും. ഫ്ലിപ്കാർട് ആമസോൺ മാതൃകയിൽ കൺസ്യൂമർഫെഡ് പുതിയ ഷോപ്പിംഗ് വെബ്സൈറ്റ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പിന്നീട് മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിക്കും.

ഓരോരുത്തർക്കും തൊട്ടടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാം. കൺസ്യൂമർഫെഡ് ജീവനക്കാർ സാധനങ്ങൾ വാഹനത്തിൽ വീട്ടിലെത്തിക്കും. ഈ വർഷം തന്നെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വിൽപനകേന്ദ്രങ്ങളെയെങ്കിലും ഓൺലൈൻ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും.

Read also:കള്ളിന് പകരം കഞ്ഞിവെള്ളം; മായം കലർത്തലിനുള്ള ശിക്ഷ വെട്ടിച്ചുരുക്കി

സംസ്ഥാനത്തെ 57 മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വരുംവർഷങ്ങളിലെ വിറ്റുവരവിൽ 10 ശതമാനമെങ്കിലും ഓൺലൈൻ വിപണനത്തിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഐടി വിഭാഗത്തിനാണു സോഫ്റ്റ്‌വെയർ നിർമാണച്ചുമതല.

Tags

Post Your Comments


Back to top button
Close
Close