Technology

ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി : പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് രംഗത്ത്. ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചറാണ് പുതിയതായി എത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്.

മുമ്പും ഇതേ ഫീച്ചർ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍ ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണുള്ളത്.

Read also:വ്യാജ സന്ദേശം ; യാചകയെ ജനക്കൂട്ടം തല്ലിക്കൊന്നു

ഒരു കോണ്‍ടാക്റ്റില്‍ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെക്കാന്‍ കോണ്‍ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ‘No’ എന്നാക്കിവെക്കണം. ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറയ്ക്കാനും ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ ഇതേ രീതി പിന്തുടരുക.

Tags

Post Your Comments


Back to top button
Close
Close